ജേർണലിസത്തിലും പൊളിറ്റിക്കൽ ക്രിമിനലുകൾ,ദേശാഭിമാനിക്കെതിരെ വീണ്ടും ജി സുധാകരൻ

ആലപ്പുഴ. ദേശാഭിമാനിക്കെതിരെ വീണ്ടും ജി സുധാകരൻ. ഇടതുപക്ഷ ലേഖകന്റെ പ്രധാന പരിപാടി വെട്ടലാണെന്നും
ഓരോരോ സ്ഥാനത്ത് കയറിയിരുന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യുകയാണെന്നും ജി സുധാകരന്റെ വിമർശനം. ജേർണലിസത്തിലും പൊളിറ്റിക്കൽ ക്രിമിനലുകൾ ഉണ്ടെന്നും ജി സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.

സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്താലും തന്റെ ഫോട്ടോ ദേശാഭിമാനി ഒഴിവാക്കുമെന്ന ജി സുധാകരന്റെ വിമർശനത്തിന് പിന്നാലെയാണ് വീണ്ടും പൊതു പൊതുവേദിയിൽ ദേശാഭിമാനിക്കെതിരെ ആഞ്ഞടിച്ചത്. മുൻപ് തന്റെയും മുതിർന്ന സിപിഐ നേതാവ് പി കെ ചന്ദ്രനന്ദന്റെയും ഫോട്ടോ ഒഴിവാക്കിയതും അതിൽ ദേശാഭിമാനി ലേഖകനെതിരെ നടപടി എടുത്ത സംഭവവും എടുത്തു പറഞ്ഞ ജി സുധാകരൻ ഇന്നും ജേർ ണസത്തിൽ പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടെന്നും കൂട്ടിച്ചേർത്തു.

തനിക്കിനി ഒന്നും നേടാനില്ലെന്നും പരമാവധി എല്ലാ ലഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ആകാനുമില്ല. മുഖ്യമന്ത്രിയാകാൻ ഇറങ്ങിയ കുറെ പേരുണ്ട്. ആരുടെയും പേരുപറയുന്നില്ലെന്നും ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു ജി സുധാകരന്റെ ഒളിയമ്പുകൾ

താൻ നടത്തുന്ന സാമൂഹിക വിമർശനങ്ങൾ പുതിയ കാര്യമല്ല 50 വർഷമായി ഇത്‌ പറയുന്നുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
വിമർശിക്കുന്നത് ഞങ്ങളെയാണെന്ന് കൂടെ ഉള്ളവർക്ക് തോന്നിയാൽ അവർ തിരുത്തണം. കമ്മ്യൂണിസ്റ്റ്കാരൻ അഭിപ്രയം തുറന്ന് പറയണമെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിൻ്റെ പേരിൽ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴ ജില്ലാ എക്സൈസ് എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു ജി സുധാകരന്റെ പരാമർശങ്ങൾ

Advertisement