ജൂവലറിയിൽ മോഷണം

Advertisement


തിരുവനന്തപുരം. നെടുമങ്ങാട് ജൂവലറിയിൽ മോഷണം.നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജൂവലറിയിലാണ് മോഷണമുണ്ടായത്.സംഭവത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു.സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.


ഇന്ന് രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. തുടർന്ന് അകത്തു കയറിയ മോഷ്ടാക്കൾ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ലോക്കറിലെ സ്വർണം അപഹരിച്ചത്. പിന്നീട് കടയിലുണ്ടായിരുന്ന വെള്ളിയും മോഷ്ടിച്ചു. മോഷണത്തിന് ശേഷം തറയിൽ മുളക് പൊടിയും വിതറിയിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട് . സ്ഥാപനത്തില സി സി ടി വി ദ്യശ്യങ്ങൾ പരിശേധിച്ച് വരികയാണ്. ഉടമയിൽ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പോലീസിന്റെ തുടർ നീക്കങ്ങൾ.


.

Advertisement