കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസ്സുകൾ വാങ്ങില്ല, മന്ത്രി കെബി ഗണേഷ്കുമാര്‍

തിരുവനന്തപുരം . കെഎസ്ആർടിസിയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കോർപ്പറേഷൻ ഇലക്ട്രിക് ബസുകൾ വാങ്ങില്ല. നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ പുനക്രമീകരിക്കുമെന്നും ശമ്പളം ഒറ്റ ഗഡുവായി കൊടുക്കാൻ ശ്രമിക്കുമെന്നും
മന്ത്രി.


സാമ്പത്തിക പ്രതിസന്ധിയിൽ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ അടിമുടി പരിഷ്കരിക്കാൻ നീക്കം. ചിലവ് കുറച്ച് വരവു കൂട്ടും. ശമ്പളം ഒറ്റഗഡുവായി നൽകുന്ന പദ്ധതി ആവിഷ്കരിക്കും മന്ത്രി കെ ബി ഗണേഷ് കുമാർ.കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസ്സുകൾ വാങ്ങിക്കില്ല. ഇലക്ട്രിക് ബസുകൾ എത്ര ദൂരം ഓടുമെന്നതിന് ഗ്യാരണ്ടിയില്ലെന്ന് മന്ത്രി.

കോർപ്പറേഷന്റെ സുതാര്യത ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ നിയന്ത്രണം ഒറ്റ സോഫ്റ്റ്‌വെയറിലേക്ക് മറ്റും. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തൊഴിലാളി യൂണിയനുകൾക്കും പോസിറ്റീവ് നിലപാട്.

അനിതികൃതമായി ഓടുന്ന ആംബുലൻസുകളെ നിയന്ത്രിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആംബുലൻസുകളുടെ താരിഫ് നിശ്ചയിക്കാൻ അഞ്ച് അംഗ സമിതിയെ നിയോഗിച്ചു.

Advertisement