ഉല്‍സവ പരിപാടിക്കിടെ സംഘര്‍ഷം, മൈനാഗപ്പള്ളിയിലെ പഞ്ചായത്ത് മെമ്പര്‍ അടക്കം പ്രതികള്‍

Advertisement

മൈനാഗപ്പള്ളി. മണ്ണൂര്‍ക്കാവ് ഉല്‍സവ പരിപാടിയിലെ നാടന്‍പാട്ടിനിടെ യുവതിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലെത്തിയത്. ശല്യം ചെയ്തത് ചോദിക്കാനെത്തിയ അശ്വിന്‍ബാബു എന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് അംഗം അനന്തുഭാസി,സ്ഥലവാസികളായ അഖില്‍,അഭിരാം, അനന്തുഎന്നീ നാലുപേരെയും കണ്ടാലറിയാവുന്ന ഏതാനുംപേരെയും പ്രതിയാക്കി പൊലീസ് വധശ്രമത്തിനടക്കം വകുപ്പുകളിട്ട് കേസ് എടുത്തിട്ടുണ്ട്.

Advertisement