ഗാന്ധിഭവന്‍ അന്തേവാസികള്‍ക്ക് ആദരവുമായി നടന്‍ പ്രേം കുമാര്‍

പത്തനാപുരം: ചലച്ചിത്ര നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ഗാന്ധിഭവനിലെത്തി അഗതികളായ അറുപതോളം അച്ഛനമ്മമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
തനിക്ക് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരം സ്നേഹത്തോടെ സ്വീകരിക്കുമെങ്കിലും തനിക്ക് ലഭിക്കുന്നതിനേക്കാളേറെ സന്തോഷവും സംതൃപ്തിയും സമൂഹം അവഗണിക്കുന്ന അച്ഛനമ്മമാര്‍ക്ക് ലഭിക്കുന്നതാണെന്നും അതുകൊണ്ടാണ് ഗാന്ധിഭവനിലെത്തി അവശത അനുഭവിക്കുന്നവര്‍ക്ക് ഈ ആദരവ് നല്‍കുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു.
ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനെയും ഭാര്യ പ്രസന്നയെയും ആദരിച്ച ശേഷം ഗാന്ധിഭവന്‍ കുടുംബാംഗങ്ങളായ ചലച്ചിത്ര നടനും അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായ ടി.പി. മാധവന്‍, മൂന്ന് സിനിമകള്‍ നിര്‍മിച്ച് ഒടുവില്‍ തെരുവിലായ തുളസിയമ്മ, പ്രേംനസീറിന്റെ ഡ്രൈവറും നടി ഫിലോമിനയുടെ ജീവിതപങ്കാളിയുമായിരുന്ന സണ്ണി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹന്‍ തുടങ്ങി അറുപതോളം പേരെയാണ് പ്രേംകുമാര്‍ ആദരിച്ചത്.

Advertisement