എക്സാ ലോജിക്കിനെതിരെ കേന്ദ്ര അന്വേഷണമെന്ന വാർത്തയോട് പ്രതികരിക്കാതെ സിപിഎം


തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാ ലോജിക്കിനെതിരെ കേന്ദ്ര അന്വേഷണ മെന്ന വാർത്തയോട് തല്‍ക്കാലം പ്രതികരിക്കേണ്ടെന്നാണ് സി.പി.ഐ.എം നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയശേഷമാകും മറ്റു നേതാക്കളുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമാണ് അന്വേഷണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

സംസ്ഥാന സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ വ്യക്തത വരുത്തും. എക്‌സാലോജിക്കെതിനെതിരായ കേന്ദ്ര അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.


എക്‌സാലോജിക്കെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരിക്കാതെ മന്ത്രി പി എ മുഹമ്മദ് റിയാസും മന്ത്രി പി.രാജീവും തയാറായില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണത്തെ പറ്റി അറിഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ന്യായവും നീതിയും ഇല്ലാത്ത നടപടിയാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.


മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി, എക്‌സാ ലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം തെരഞ്ഞെടുപ്പിന് മുമ്പ് നിലയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടൊ എന്ന് സംശയമുണ്ടെന്നും വിഡി സതീശന്റെ പരിഹാസം.



മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എതിരായ അന്വേഷണം എത്രത്തോളം മുന്നോട്ട് പോകുമെന്നതില്‍ സംശയമുണ്ടെന്ന് കെ മുരളീധരന്‍ എംപി. അന്വേഷണ പുരോഗതി അന്തര്‍ധാര അനുസരിച്ചിരിക്കും. ഒത്തു തീര്‍പ്പ് ശ്രമത്തിന്റെ ഭാഗമാണ് അന്വേഷണമെന്നും കെ മുരളീധരന്‍ എംപി ആരോപിച്ചു

Advertisement