കൈവെട്ടല്‍ തുടരുമോ,നേതാവിന്‍റെ പരാമര്‍ശം വിവാദമായി

Advertisement

മലപ്പുറം. വിവാദ പരാമർശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ.സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകുമെന്ന് സത്താർ പന്തല്ലൂർ.എസ്.കെ.എസ്.എസ്.എഫ് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിൽ വിവാദ പരാമർശം.

പട്ടിക്കാട് ജാമിഅ സമ്മേളനത്തിൽ നിന്ന് സത്താർ പന്തല്ലൂർ അടക്കാനുള്ള ലീഗ് വിരുദ്ധരായ നേതാക്കളെ മാറ്റി നിർത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്.
അതിനിടയിലാണ് സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.
സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം,
അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്.കെ.എസ്.എസ്.എഫ്നും ആവശ്യമില്ല,സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തർ ഉണ്ടാകുമെന്ന് ആണ് സത്താർ പന്തല്ലൂരിന്‍റെ വെല്ലുവിളി.

സത്താർ പന്തല്ലൂരിന്റെ പ്രസംഗത്തിലുടനീളം മുസ്ലിം ലീഗിനും സാദിഖ് അലി തങ്ങൾക്കെതിരെയുള്ള ഒളിയമ്പുകൾ ഉണ്ടായിരുന്നു.എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട്

പരാമർശം സംഘടനയിൽ ചർച്ചയാക്കാനും നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതിനല്കാനുമാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ നീക്കം.കൈവെട്ട് പരാമർശം ആലങ്കാരിക പ്രയോഗം മാത്രമാണ് എന്നാണ് പന്തല്ലൂരിനെ അനുകൂലിക്കുന്നവരുടെ വാദം. ജാമിഅ സമാപന സമ്മേളനത്തിൽ ലീഗ് -സമസ്ത ഐക്യത്തിന് നേതാക്കൾ ആഹ്വനം ചെയ്‌തെങ്കിലും ഭിന്നത കെട്ടടങ്ങിയിട്ടില്ല എന്നാണ് പുതിയ വിവാദം വെളിവാക്കുന്നത്

Advertisement