പെരുനാട്ടിൽ പുലി ഇറങ്ങി

പത്തനംതിട്ട . പെരുനാട്ടിൽ പുലി ഇറങ്ങി…കൊളമല പ്രദേശത്ത് വളർത്തു നായെ പിടികൂടി കൊന്നു…
ഇന്നലെ രാത്രിയിൽ ആയിരിന്നു പുലി എത്തി വീട്ടുവളപ്പിൽ കിടന്ന നായെ കടിച്ചു കൊന്നത്… സന്തോഷ്‌ എന്നയാളുടെ വീട്ടിലെ നായയാണ് ചത്തത് . പ്രദേശത്തു ഇതിനു മുൻപും പുലിയുടെ സാന്നിധ്യം ഉണ്ടായതായും ആടിനെയും പശുവിനെയും പുലി പിടിച്ചു കൊന്നതായും നാട്ടുകാർ പറഞ്ഞു. വനപാലകരുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഇല്ലെന്നും പ്രദേശവാസികൾ ആരോപിച്ചു..ഇന്ന് സ്ഥലത്തെത്തിയ വനപാലക സംഘം പ്രദേശത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

Advertisement