മകരവിളക്ക്, തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനാൽ ഇന്ന് മുതൽ സ്പോട് ബുക്കിംഗ് ഇല്ല

ശബരിമല . മകരവിളക്കിനോട്‌ അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനാൽ ഇന്ന് മുതൽ സ്പോട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ല. തുടർച്ചയായ ദിവസങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ അയ്യപ്പന്മാർ എത്തുന്നതിനാൽ സ്പോട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കണമെന്ന് പോലീസ് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ശബരീപീഠം മുതൽ തിരക്ക് നിയന്ത്രിച്ച് ഘട്ടം ഘട്ടമായാണ് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. മകരവിളക്ക് വരെയുള്ള വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് നേരത്തെ പൂർത്തിയായിട്ടുണ്ട്. മകരവിളക്ക്
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
2,500 പോലീസുകാരെയാണ് ശബരിമലയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്

Advertisement