തങ്കയങ്കി ചാര്‍ത്തി അയ്യപ്പന് ദീപാരാധന

Advertisement

ശബരിമല. സന്നിധാനത്തെ ഭക്തിയുടെ പ്രഭാപൂരത്തില്‍ ആറാടിച്ച് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലം നാളെ മണ്ഡലപൂജയോടെ അവസാനിക്കും.
തിരക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമെന്ന് എഡിജിപി എം ആർ അജിത് കുമാർ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശബരിമല വരുമാനത്തിലും കുറവ് രേഖപ്പെടുത്തി.


തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ആറരയോടെ സന്നിധാനത്തേക്ക്. വാദ്യമേളങ്ങളും കർപ്പൂരാഴിയും അകമ്പടിയേകി. തങ്ക അങ്കി ചാർത്തി 6.45 ഓടെ നട തുറന്നു. ദർശനം നടത്തി സായൂജ്യം നേടി പതിനായിരങ്ങൾ.

7 മണി മുതൽ ക്യൂവിൽ കാത്തു നിന്ന തീർത്ഥാടകരെ പടി കയറ്റി തുടങ്ങി. ഉച്ചയ്ക്ക് തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും ദീപാരാധനയ്ക്ക് ശേഷം നീക്കി. ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ് സന്നിധാനത്തെ തിരക്ക് എന്ന് ADGP എം ആർ അജിത് കുമാർ.

അതേസമയം കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തിലും കുറവ് രേഖപ്പെടുത്തി.
നാളെ പുലർച്ചെ 3 മണിക്ക് നട തുറക്കും. രാവിലെ 10.30 നും 11.30 ഇടയിലാണ് ഇത്തവണത്തെ മണ്ഡല പൂജ. രാത്രി 10 ന് ഹരിവസാനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തി.

Advertisement