തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

Advertisement

ശാസ്താംകോട്ട : ക്രിസ്മസ് ദിനത്തിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പോരുവഴി ഇടയ്ക്കാട് മാങ്കുന്നത്ത് വീട്ടിൽ രവീന്ദ്രൻ്റെയും സിന്ധുവിൻ്റെയും മകൻ ശ്യാം രവി (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു.തെരുവുനായ കുറുകേ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ പതാരം – കെസിടി. മുക്ക് റോഡിൽ പുത്തൻപുര ജങ്ഷനിലായിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ പത്തിന് മരണം സംഭവിച്ചു.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഹോദരി:ആര്യ

Advertisement