“കുഞ്ഞിളം പൈതൽ”:ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ക്രിസ്മസ് സായാഹ്നം സംഘടിപ്പിച്ച് വൈഎംസിഎ

Advertisement

മൈനാഗപ്പള്ളി: കരുതലിന്റെയും പരസ്പര ആശ്രയത്തിന്റെയും ഉത്സവമാണ് ക്രിസ്മസ് എന്നും
സ്വാർത്ഥചിന്തകൾ വെടിഞ്ഞ് പരസ്പര സഹകരണത്തിലൂടെ മാത്രമേ സമൂഹം നിലനിൽക്കുകയുള്ളൂവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ അഭിപ്രായപ്പെട്ടു.ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണ കേന്ദ്രമായ കിഴക്കേക്കര ബദാന്യ ഭവനിൽ മൈനാഗപ്പള്ളി വൈഎംസിഎ സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നം “കുഞ്ഞിളം പൈതൽ” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈഎംസിഎ പ്രസിഡന്റ് ഡോ.മാത്യു ജോൺ കളീലിൽ അധ്യക്ഷത വഹിച്ചു.ഗായകൻ ശ്രീജിത്ത് ബാബു മുഖ്യാതിഥി ആയിരുന്നു.ഗായകസംഘം അവതരിപ്പിച്ച കാരൽ ഗാനങ്ങൾ,ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച തിരിപ്പിറവി നിശ്ചലദൃശ്യം,കലാപരിപാടികൾ, ക്രിസ്മസ് പപ്പാ, അനുമോദന സമ്മേളനം,സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ നടന്നു.വൈഎംസിഎ സെക്രട്ടറി കോശി സക്കറിയ,ട്രഷറർ ഐ.സക്കറിയ,വൈസ് പ്രസിഡന്റ് ഡേവിഡ് ഡാനിയൽ,മുൻ പ്രസിഡന്റ് തോമസ് മാത്യു,വനിതാ ഫോറം പ്രസിഡന്റ് പ്രിൻസമ്മ മാത്യു,യൂണി
വൈ പ്രസിഡന്റ് ഐസക്ക്,സിസ്റ്റർ ഹെലൻ,ഡേവിഡ് ലൂക്കോസ്,കെ.തോമസ് വൈദ്യൻ, റെജി.ഡി,കോശി വൈദ്യൻ,എബ്രഹാം വൈദ്യൻ,സോനു ഡാനിയൽ എന്നിവർ സംസാരിച്ചു.

Advertisement