തോപ്പില്‍മുക്കിന് കിഴക്ക് വളവില്‍ പിക് അപ് വാഹനം തട്ടിവീഴ്ത്തിയ ബൈക്ക് യാത്രികന് ലോറി കയറി ദാരുണാന്ത്യം

Advertisement

കോവൂര്‍. തോപ്പില്‍മുക്കിന് കിഴക്ക് അണ്ടിയാപ്പീസ് വളവില്‍ ബൈക്ക് യാത്രികന്‍ ലോറി കയറിമരിച്ചു. തെക്കന്‍മൈനാഗപ്പള്ളി സായ്കൃപയില്‍ ഗോപകുമാര്‍ (38)ആണ് മരിച്ചത് . രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പിക് അപ് വാഹനം തട്ടിയിട്ട ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാവിന്‍റെ ശരീരത്തുകൂടി പിന്നാലെവന്ന ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് പറയുന്നു. ആശുപത്രിയിലെത്തിക്കുംമുമ്പ് മരിച്ചു. തട്ടിയിട്ട വാഹനം നിര്‍ത്താതെ പോയി. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സിസിടിവി ചിത്രങ്ഹള്‍ വച്ച് വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ടാറ്റാ എയ്സ് ആണ് അപകടമുണ്ടാക്കിയ വാഹനമെന്ന് സൂചനയുണ്ട്.

ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ ഗോപകുമാര്‍ അടുത്തുതന്നെ മടങ്ങാനിരുന്നതാണ്. ഭാര്യ :രശ്മി. (നഴ്സ് ). മക്കൾ :ഗോകുൽ സായി, ഗൗരിക.

Advertisement