മകരവിളക്ക് ഉല്‍സവം, തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു

Advertisement

ശബരിമല. മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന് മൂന്നാം ദിവസം തന്നെ പതിനെട്ടാംപടി കയറിയ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 1,01789 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. തീർഥാടകരുടെ നിര മരക്കൂട്ടം വരെ നീണ്ടു. ഇനിയുള്ള ദിവസങ്ങളിലും സമാന തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കൂടി വരുന്നതിനാൽ ഈ മാസം 14നും, മകര വിളക്ക് ദിവസമായ 15 നും വെർച്വൽ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കത്ത് നൽകി.
ശബരിമലയിൽ തുടരുന്ന അരവണ വിതരണ പ്രതിസന്ധി ഇന്ന് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്..

Advertisement