ട്രയിനിനും പ്ളാറ്റ് ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Advertisement

തൃശ്ശൂര്‍.ട്രയിനിനും പ്ളാറ്റ് ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍ , ഷമീം
എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചവിട്ടു പടിയില്‍ ഇരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്ന് പറയുന്നു. തൃശ്ശൂര്‍ ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. കാലിന് സാരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Advertisement