മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റല്‍,
ലോകായുക്ത വിധിക്കെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍
ലോകായുക്ത വിധിക്കെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
മുഖ്യമന്ത്രി , മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഹർജിയിലെ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. മുഖ്യമന്ത്രിക്ക് ചട്ടപ്രകാരം കത്ത് രൂപത്തിലാകും നോട്ടീസ് അയയ്ക്കുക. മുഖ്യമന്ത്രി, 17 മുൻ മന്ത്രിമാർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ലോകായുക്ത രജിസ്ട്രാർ എന്നിവരാണ് എതിർകക്ഷികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആർ എസ് ശശികുമാർ ആണ് ഹര്‍ജി സമര്‍പ്പിച്ചത്‌. ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. പരാതി നിലനിൽക്കില്ലെന്ന് പറയാൻ ലോകായുക്തക്ക് അനുവാദമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി.

Advertisement