മൈലപ്രയില്‍ വ്യാപാരിയ കൊലപ്പെടുത്തിയ കേസിലെ 3 പ്രതികള്‍ പിടിയില്‍

പത്തനംതിട്ട. മൈലപ്രയില്‍ വ്യാപാരിയ കൊലപ്പെടുത്തിയ കേസിലെ 3 പ്രതികള്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാമന്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശി ഒാട്ടോ റിക്ഷാ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മാലയും ലോക്കറ്റും അടക്കം 9 പവന്‍ സ്വര്‍ണ്ണാഭരണം. പിന്നെ പണം. സാമ്പത്തികം ലക്ഷ്യം വച്ചുളള കൊലപാതകം നടന്ന എട്ടാം ദിവസങ്ങൾക്ക് ശേഷമാണ് പ്രതികള്‍ പിടിയിലായത്. ഒടുവില്‍ പിടിയിലായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ കൊടും ക്രിമിനലുകളാണെ. ന്നു
പോലീസ് .ഇവരെ എ ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യുന്നു. കുലശേഖരപതി സ്വദേശി ഹാരിബാണ് മറ്റൊരു പ്രതി. മൂവരും ചേര്‍ന്നുളള ഗൂഡാലോചനയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.. കൊല്ലപ്പെട്ട ജോർജ് ഉണ്ണുണി ധരിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടെടുത്തു. നഷ്ടപ്പെട്ട പണം എത്രയെന്ന് തിട്ടമില്ല. പ്രതികള്‍ സഞ്ചരിച്ച ഒാട്ടോ റിക്ഷയും കണ്ടെത്തി. പത്തനംതിട്ട അബ്ബാന്‍ ടവര്‍ പാര്‍ക്കിങ് ഏരിയയിൽ ആണ് ഓട്ടോ കിടന്നിരുന്നത്കിടന്നിരുന്നത്

മറ്റൊരു കേസില്‍ പിടിയിലായി ജയില്‍ കഴിയാവേയാണ് ഹാരിബ്- സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെട്ടതെന്നാണ് പൊലീസ് . ജോര്‍ജ്ജ് ഉണ്ണുണ്ണി എന്ന 70 കാരനെ കൊലപ്പെടുത്തുകയും കടയിലെ സി സി ടി വി- കൃമറയുടെ ഹാര്‍ഡ് ഡിസ്കു. o
കടത്തിക്കൊണ്ട് സംഘം രക്ഷപ്പെടുകയായിരുന്നു

കഴിഞ്ഞ മാസം 30ന് ഉച്ചതിരിഞ്ഞായിരുന്നു കൊലപാതകം. സി സി ടി വി -ദൃശ്യങ്ങള്‍ ഇല്ലാതായതോടെ പൊലീസ് സ്വകാര്യ ബസിലെ ക്യാമറകള്‍ തേടുകയായിരുന്നു

Advertisement