ഒരാള്‍ക്ക് രണ്ടുടിന്‍ അരവണ

ശബരിമല. അരവണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഒരാൾക്കുള്ള
അരവണ വിതരണം പരമാവധി രണ്ട് ടിന്നായി ചുരുക്കി. ഇന്ന് വൈകീട്ടോടെ പുതിയ കരാർ കമ്പനികൾക്ക് കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ആദ്യം കരാർ എടുത്ത കമ്പനികളിൽ ഒന്നിന് നിശ്ചയിച്ച കണ്ടെയ്നറുകൾ സന്നിധാനത്ത് എത്തിയ്ക്കാൻ കഴിയാതെ വന്നതോടെയാണ് പ്രതിസന്ധിയുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പുതിയ രണ്ട് കമ്പനികൾക്ക് കൂടി അരവണ വിതരണത്തിനുള്ള കണ്ടെയ്നറുകൾ എത്തിയ്ക്കാൻ കരാർ നൽകിയെങ്കിലും ടിന്നുകൾ എത്തിക്കുന്നത് വൈകുകയാണ്.. നിലവിൽ ആദ്യത്തെ കമ്പനി എത്തിച്ച കണ്ടെയ്നറുകൾ പൂർണമായും തീർന്ന മട്ടാണ്. ഇതോടെയാണ് നിലവിൽ ഒരാൾക്ക് അഞ്ച് എണ്ണം വീതം നൽകിയിരുന്ന അരവണ രണ്ടാക്കി വെട്ടി കുറയ്ക്കാൻ കാരണം. പ്രതിദിനം ഒന്നരലക്ഷത്തിലധികം ടിന്നുകൾ എത്തിയാൽ മാത്രമേ പ്രതിസന്ധിയ്ക്ക് ഒരു പരിധിവരെ പരിഹാരമാകൂ. നാളെ പുലർച്ചെയോടെ അൻപതിനായിരം ടിന്നുകൾ എത്തിയ്ക്കുമെന്നാണ് പുതിയ കമ്പനികൾ ദേവസ്വം ബോർഡിന് നൽകിയ ഉറപ്പ്. മകര വിളക്കിനോട് അനുബന്ധിച്ച് ഭക്തജന തിരക്ക് വർധിക്കുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ കമ്പനികളോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement