എരുമേലി പേട്ട തുള്ളലിന്റെയും ചന്ദന കുടത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി

Advertisement

ശബരിമല . മകരവിളക്കിന് മുന്നോടിയായി എരുമേലിയിൽ നടക്കുന്ന പേട്ട തുള്ളലിന്റെയും ചന്ദന കുടത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി . ഇന്ന് വൈകുന്നേരമാണ് ചന്ദനക്കുട ഘോഷയാത്ര നടക്കുക. ചന്ദനക്കുടം ഘോഷയാത്രയ്ക്ക് മുന്നോടിയായി നാലുമണിക്ക് നൈനാർ മസ്ജിദ് ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവും ജമാഅത്ത് പ്രതിനിധികളും മത-സാമുദായിക നേതാക്കളും സൗഹൃദസമ്മേളനം നടത്തും. ഘോഷയാത്രയ്ക്കു മുന്നോടിയായി സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ചന്ദനക്കുടം, പേട്ടതുള്ളലിനോനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Advertisement