എംഎൽഎയെ മനസ്സിലായ ശേഷവും മോശമായി പെരുമാറി,ടൗൺ എസ് ഐക്കെതിരെ നടപടിയുണ്ടാകും

Advertisement

കണ്ണൂര്‍. എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിയുണ്ടാകും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വകുപ്പുതല നടപടിയിൽ ഇന്ന് തീരുമാനമെടുത്തേക്കും. സ്ഥലം മാറ്റത്തിനാണ് സാധ്യത. ഇക്കാര്യത്തിൽ കണ്ണൂർ റെയിഞ്ച് ഡിഐജിയുടെ നിലപാടാകും നിർണായകമാവുക. എസ് ഐ പി പി ഷമീൽ എംഎൽഎയെ മനസ്സിലായ ശേഷവും മോശമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എസ് ഐ പ്രകോപനപരമായി ഇടപെട്ടതാണ് രംഗം വഷളാക്കിയതെന്നും കണ്ണൂർ എസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒരാഴ്ച മുമ്പാണ് നേഴ്സിങ് അസോസിയേഷൻ്റെ കലക്ടറേറ്റ് മാർച്ചിനിടെ എസ് ഐയും എംഎൽഎയും തമ്മിൽ തർക്കമുണ്ടായത്.

Advertisement