പോലീസിന്‍റെ ഔദ്യോഗിക ഡ്യൂട്ടി ഗ്രൂപ്പിൽ രാഷ്ട്രീയ പോസ്റ്റുമായി ‘പാര്‍ട്ടി പൊലീസുകാരൻ’

തിരുവനന്തപുരം . പോലീസിന്‍റെ ഔദ്യോഗിക ഡ്യൂട്ടി ഗ്രൂപ്പിൽ രാഷ്ട്രീയ പോസ്റ്റുമായി പൊലീസുകാരൻ.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെയാണ് പോസ്റ്റ്.ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം കിരൺ ദേവാണ് ചട്ടങ്ങൾ മറികടന്ന് രാഷ്ട്രീയ പോസ്റ്റിട്ടത്.പോസ്റ്റ്‌ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും കിരൺ ഇതിന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കണ്ട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറാണ് കിരൺ

Advertisement