പള്ളിക്കലാറ്റില്‍ ചാടിയ ഹൈസ്കൂള്‍ വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല

കരുനാഗപ്പള്ളി. പള്ളിക്കലാറ്റില്‍ ചാടിയ ഹൈസ്കൂള്‍ വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല.കരുനാഗപ്പള്ളി തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ് കാരിയായ സജാദ് ഫാത്തിമ തൊടിയൂർ കാരൂർക്കടവു പാലത്തിൽ നിന്നാണ് രാവിലെ ആറ്റിലേക്ക് ചാടിയത്. സൈക്കിളും ചെരുപ്പും റോഡ് സൈഡിൽ ഇരിക്കുന്നത് കണ്ട് സമീപത്തെ CCTV പരിശോധിച്ചതിൽ നിന്നാണ് സംഭവം വ്യക്തമായത്.രാവിലെ ആറ് മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാനൊരുങ്ങി വന്നാണ് സംഭവം നടന്നത് . തെരച്ചിൽ തുടരുന്നു. പഠനസംബന്ധമായ ഉല്‍ക്കണ്ഠ മൂലമാണ് ആറ്റില്‍ചാടിയതെന്ന കത്ത് എഴുതിവച്ചതായി വിവരമുണ്ട്. പായല്‍ മൂലം തെരച്ചില്‍ സുഗമമായി നടക്കുന്നില്ല.

Advertisement