മോദിയോടൊപ്പം വേദിയിലെത്തി നടി ശോഭന

തൃശൂരിലെ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലെത്തി നടി ശോഭന. വനിത ബില്ല് പാസാക്കിയ മോദിയുടെ മികച്ച നേതൃത്വത്തിന് വേദിയില്‍ നന്ദി പറഞ്ഞ് ശോഭന. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ ശോഭനയ്‌ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവര്‍ വേദിയിലുണ്ട്. ഇതിനൊപ്പം തന്നെ പെന്‍ഷന്‍ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.
കേരളത്തിലെത്തിയ നരേന്ദ്ര മോദി ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് തേക്കിന്‍കാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ ഭാഗമാകുന്നത്.

Advertisement