വാളയാറിൽ വൻ കഞ്ചാവ് വേട്ട

Advertisement

പാലക്കാട്. വാളയാറിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ നിന്ന് കൊണ്ടുവരികയായിരുന്ന 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ.പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്കുമാർ എന്നിവരാണ് പിടിയിലായത്.കാറിന്റെ ഡിക്കിയിലും, സീറ്റിലും തയ്യാറാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്.പാലക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. വാളയാർ പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പുതുവല്‍സരംപ്രമാണിച്ച് വിവിധ പ്രദേശങ്ങളില്‍ ലഹരി ഒഴുക്കു തുടരുകയാണ്. പലയിടത്തുനിന്നും കഞ്ചാവും എംഡിഎംഎയും ഹഷീഷുമടക്കം പിടികൂടിയിരുന്നു.

Advertisement