നവകേരള സദസ്സിൽ നടന്നത് പരാതി പ്രവാഹം,വന്നത് ആറു ലക്ഷത്തിലധികം പരാതികൾ

തിരുവനന്തപുരം .നവകേരള സദസ്സിൽ വന്നത് പരാതികളുടെ പ്രവാഹം. സദസ്സിൽ പ്രശ്നപരിഹാരത്തിനായി വന്നത്
ആറു ലക്ഷത്തിലധികം പരാതികൾ. ഒട്ടാകെ 14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സർക്കാരിന് ലഭിച്ചത്

ഏറ്റവും അധികം പരാതി കിട്ടിയത് മലപ്പുറം ജില്ലയില്‍ നിന്ന്. 80,885 പരാതികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് നവകേരള സദസിന് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് പാലക്കാട് ജില്ല

61,204 പരാതികളാണ് പാലക്കാട് നിന്ന് സർക്കാരിന് മുന്നിലെത്തിയത്. സ്പെഷ്യൽ ഓഫീസർമാരെ ഉടൻ നിയമിക്കും

പരാതി പരിഹരിക്കാൻ സ്പെഷ്യൽ ഓഫീസർമാരെ അടിയന്തിരമായി നിയമിക്കാനും നീക്കം.എറണാകുളത്ത് ജനുവരി ഒന്ന് രണ്ട് തീയതികളില്‍ സദസ് നടക്കാനുണ്ട്. ഇത് കൂടി കഴിഞ്ഞ ശേഷം ലഭിച്ച പരാതികളും പരിഹരിച്ച പരാതികളുടെയും കണക്കുകൾ ഔദ്യോഗികമായിയി പ്രസിദ്ധീകരിക്കും

Advertisement