ചാലക്കുടിയില്‍ വാഹനാപകടങ്ങളിൽ രണ്ടു മരണം

Advertisement

ചാലക്കുടി. വാഹനാപകടങ്ങളിൽ രണ്ടു മരണം. ചാലക്കുടി മേലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവ് മരിച്ചു. കാടുക്കുറ്റിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു രണ്ടാമത്തെ അപകടം.

ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് അർധരാത്രി മടങ്ങി വരുന്നതിനിടയിലാണ് കാടുക്കുറ്റി സ്വദേശി മെൽവിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മെൽവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്സവം കഴിഞ്ഞ സുഹൃത്തിൻറെ വീട്ടിൽനിന്ന് മടങ്ങുന്നതിനിടയിലാണ് ചാലക്കുടി വി ആർ പുരം ഉറുമ്പൻ കുന്ന് സ്വദേശി ബിനു സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. പുഷ്പഗിരി പിണ്ടാണ്ടി നായ് മേലി തോടിന് സമീപമായിരുന്നു അപകടം. കൊടും വളവിൽ വച്ച് നിയന്ത്രണംവിട്ട വാഹനം വയലിലേക്ക് വീഴുകയായിരുന്നു. പിന്നീട് രാവിലെ ആറരയോടെ നാട്ടുകാർ ആണ് മൃതദേഹം കണ്ടെത്തിയത്.

Advertisement