അടിക്ക് മെഡല്‍,നവകേരള സദസില്‍ സുരക്ഷ ഒരുക്കിയ പോലീസുകാര്‍ക്ക് പ്രത്യേക സമ്മാനം

തിരുവനന്തപുരം . പോലീസ് അതിക്രമ വിവാദങ്ങൾക്കിടെ നവകേരള സദസില്‍ സുരക്ഷ ഒരുക്കിയ പോലീസുകാര്‍ക്ക് പ്രത്യേക സമ്മാനം.ക്രമസമാധാനപാലനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും.
സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐ.ജിവരെയുള്ളവര്‍ക്കാണ് സമ്മാനം.സർക്കാർ താല്പര്യം സംരക്ഷിക്കാൻ ഡിജിപിയെ മറികടന്നു ക്രമസമാധാന വിഭാഗം ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദ്ദേശം.

സുരക്ഷഉദ്യോഗസ്ഥരുടെയും ഗൺമന്റെയും ഈ അതിക്രമങ്ങൾ മുഖ്യമന്ത്രി കണ്ടില്ലെന്നു ആവർത്തിച്ചു കണ്ണടച്ചെങ്കിലും കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു.കരിങ്കൊടി കാണിച്ചതിന് DYFI പ്രവർത്തകർ തല്ലിചതയ്ക്കുമ്പോൾ കയ്യും കെട്ടി നോക്കി നിന്ന പോലീസിന്റെ ക്രമസമാധാനപാലനവും
നവകേരള യാത്രയിൽ കണ്ടതാണ്

ഇതൊക്കെ മികച്ച ക്രമസമാധാന പാലനമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.
ഈ പോലീസിനാണ് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള സർക്കാരിന്റെ തീരുമാനം.സിവിൽ
പോലീസ് ഓഫീസർ മുതൽ ഐ.ജി വരെയുള്ളവർക്ക് ഗുഡ് സർവീസ് എൻട്രി ലഭിക്കും.
കൂടാതെ പ്രത്യേകം അഭിനന്ദിക്കേണ്ടവരുണ്ടെങ്കിൽ അവരുടെ പേര് ശുപാർശ ചെയ്യാനും
നിർദ്ദേശമുണ്ട്.ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാറാണ് വിവാദങ്ങൾക്കിടെ
വിചിത്ര നിർദ്ദേശം നൽകിയത്.മന്ത്രിപ്പടയ്ക്ക് വഴി നീളെ സുരക്ഷ ഒരുക്കാൻ പോലീസുകാർക്ക്
അവധി പോലും അനുവദിക്കാതെ കഷ്ടപ്പെടുത്തിയിട്ടുണ്ട്.പക്ഷെ ഒരു നിയമവും പാലിക്കാതെ
പ്രതിഷേധക്കാരെ തല്ലിചതച്ച പോലീസുകാർക്ക് ഏതു മാനദണ്ഡത്തിൽ ഗുഡ് സർവീസ് എൻട്രി
നൽകുമെന്നതാണ് ചോദ്യം.

Advertisement