കോന്നി ഇളകൊള്ളൂർ പാലം ജംഗ്ഷനിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം

Advertisement

പത്തനംതിട്ട. കോന്നി ഇളകൊള്ളൂർ പാലം ജംഗ്ഷനിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം.
രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്…തമിഴ് നാട് സ്വദേശികളായ അയ്യപ്പഭക്ത സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്നും അയ്യപ്പ ഭക്തരെ വണ്ടിയുടെ മുൻഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്…പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു..ഒരാളുടെ നില ഗുരുതരമാണ്.ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
ദർശനം കഴിഞ്ഞ് മടങ്ങിയ എത്തിയ അയ്യപ്പ ഭക്തരുടെ കാറും ,കോന്നി ഭാഗത്ത് നിന്ന് വന്ന ടിപ്പരറും ആണ് അപകടത്തിൽപ്പെട്ടത്..കാർ റോങ് സൈഡിൽ കൂടിയാണെത്തിയതെന്ന് ടിപ്പർ ഡ്രൈവർ പറഞ്ഞു…കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് സൂചന

Advertisement