ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഭാവി വാഗ്ദാനങ്ങളാണ് ; ഗുണ്ടകളോ ക്രിമിനലുകളോ അല്ല: മുഖ്യമന്ത്രി

കൊല്ലം:

ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും ഭാവി വാഗ്ദാനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഉപയോഗിച്ച മറ്റ് വിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല പ്രതിഷേധം നടത്തിയത്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികളാണ്. അവരുടെ മേഖലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചാൻസലർ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തപ്പോൾ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മിഠായി തെരുവിൽ സന്ദർശനം നടത്തിയ ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചു. കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമാണെന്ന് രാജ്യത്തെ തന്നെ അദ്ദേഹം ബോധ്യപ്പെടുത്തി. എന്നാൽ ക്രമസമാധാനില ഭദ്രമായാലും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ പ്രോട്ടോക്കോൾ ഒക്കെ ലംഘിച്ച് തോന്നിയ പോലെ ഇറങ്ങി നടക്കുന്നത് അനുകരണീയമായ മാതൃകയല്ല.

കേരളത്തിന്റെ പ്രത്യേകത അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകും. രാജ്യത്ത് ഇതുപോലെ ഒരു നോട്ടീസും നൽകാതെ ഇറങ്ങിച്ചെല്ലാൻ പറ്റുന്ന എത്ര സംസ്ഥാനമുണ്ട്. അദ്ദേഹം മിഠായിത്തെരുവിലേക്ക് പോയി. അലുവ രുചിച്ച് നോക്കി. മിഠായിത്തെരുവ് നേരത്തെ പ്രശസ്തമാണ്. അത് ഗവർണറും കേട്ടിരിക്കാം. അതാകാം അങ്ങോട്ട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു

Advertisement