ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു….അദ്ഭുതം ഈ രക്ഷപ്പെടല്‍

Advertisement

എറണാകുളത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ഇന്ന് രാവിലെ പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനിടെ ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്സവത്തിനായി ആനയെ ഒരുക്കി നിര്‍ത്തിയ ശേഷം ആനപ്പുറത്തേക്ക് ആളുകള്‍ കയറിയിരുന്നു. ഇതിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് നിന്ന് താഴെ വീണവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ നാശനഷ്ടങ്ങളില്ല.
ആനയുടെ മുകളില്‍ മൂന്ന് പേരുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ ആനപ്പുറത്തുനിന്ന് താഴെവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലിന് പൊട്ടലുണ്ട്.

Advertisement