രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം.രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. സമാപന ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും. ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി വിശിഷ്ടാതിഥിയാകും.വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിലാണ് സമാപന സമ്മേളനം…

എട്ടു ദിവസം നീണ്ടു നിന്ന സിനിമയുടെ ഉത്സവത്തിന് ഇന്ന് സമാപനം.വൈകിട്ട് 6 മണിക്ക് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ മേളയ്ക്ക് തിരശ്ശീല വീഴും. സമാപന ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും. ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ വിശിഷ്ടാതിഥിയാകും. ക്യൂബയിൽ നിന്നുള്ള പ്രതിനിധി സംഘത്തിലുൾപ്പട്ടെ സംവിധായകരെ ആദരിക്കും. മികച്ചചിത്രങ്ങൾക്കും സംവിധായകർക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ സമർപ്പിക്കുo. . സുവർണ ചകോരം, രജത ചകോരം, മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്ക്കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക്ക്,കെ.ആർ മോഹനൻ എൻഡോവ്മെന്റ് തുടങ്ങി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും സ്പിരിറ്റ് ഓഫ് സിനിമ അവാർഡും ചടങ്ങിൽ നൽകും.. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ വനൂരി കഹിയുവും ചടങ്ങിൽ പങ്കെടുക്കും.

അവസാന ദിനമായ ഇന്ന് വിവിധ തിയേറ്ററുകളിലായി പതിനഞ്ചോളം സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് വിഘ്നേഷ് പി ശശിധരന്റെ ഷെഹ്റസാദ, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം, ശരത്കുമാറിന്റെ നീലമുടി, സേനൻ സഹോദരന്മാരുടെ ആനന്ദ് മോണാലിസ മരണവും കാത്ത്…എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. .സമാപന സമ്മേളനത്തിന് മുന്നോടിയായി ‘വിൻഡ് ഓഫ് റിഥം’ എന്ന സംഗീത പരിപാടിയും അരങ്ങേറും..സുവർണ ചകോരം കരസ്ഥമാക്കിയ ചിത്രം സമാപന ചടങ്ങിന് ശേഷം പ്രദർശിപ്പിക്കും.

Advertisement