ശബരിമലയിൽ തിരക്കിന് നേരിയ ശമനം; ബസ് സർവീസുകളും സാധാരണ നിലയിലേക്ക്

ശബരിമല:
ദിവസങ്ങൾക്ക് ശേഷം ശബരിമലയിൽ തിരക്കിന് നേരിയ ശമനം. ഇന്ന് രാവിലെ മുതൽ തിരക്കിന് കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലിലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തി. ഗതാഗത കുരുക്കിനും ശമനമായതോടെ ബസ് സർവീസും സാധാരണ നിലയിലായി. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കൂടുതൽ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമായത്. കൂടുതൽ ബസ് സർവീസുകൾ പമ്പയിലേക്കും നിലയ്ക്കലിലേക്കും നടത്തുന്നുണ്ട്

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലിലെ പാർക്കിംഗ് സംബന്ധിച്ച വിശദാംശങ്ങളും ഹൈക്കോടതി പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ പുതുതായി സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും.

Advertisement