കോട്ടക്കൽ നഗരസഭ ഭരണം മുസ്ലിം ലീഗിന് നഷ്ടമായി

മലപ്പുറം. കോട്ടക്കൽ നഗരസഭ ഭരണം മുസ്ലിം ലീഗിന് നഷ്ടമായി. ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ
എൽ ഡി എഫ് പിന്തുണയോടെ മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥികളായ മുഹ്സിന
പൂവൻമഠത്തിലും, പി പി ഉമ്മറും വിജയിച്ചു. ആകെ 29 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടിയായിരുന്നു ഇരുവരുടെയും വിജയം . മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥികളായി മത്സരിച്ച ഡോ. കെ ഹനീഷയ്ക്കും, പി പി മുഹമ്മദലിയ്ക്കും 13 വോട്ടുകളാണ് ലഭിച്ചത്. വോട്ടെടുപ്പിൽ നിന്ന് രണ്ട് ബിജെപി അംഗങ്ങൾ വിട്ടു നിന്നു. വിദേശത്ത് ആയതിനാൽ ഒരു മുസ്ലിം ലീഗ് അംഗവും വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല . മുസ്ലിം ലീഗിനുള്ളിലെ വിഭാഗീയത നഗരസഭ ഭരണത്തെ ബാധിച്ചതോടെയാണ് ലീഗ് നേതൃത്വം മുൻ ചെയർപേഴ്‌സണായിരുന്ന ബുഷ്‌റ ബഷീറിനോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ബുഷ്‌റ ബഷീർ കൗൺസിലർ സ്ഥാനവും രാജി വയ്ക്കുകയായിരുന്നു

Advertisement