പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക്

തൃശൂര്‍.പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക്. കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട് മണ്ഡലങ്ങളിൽ ആണ് ഇന്ന് നവകേരള സദസ്സ്. ഇതിനിടെ നവകേരള സദസിനായി വീണ്ടും സ്കൂളിന്റെ മതിൽ പൊളിച്ചു. എറണാകുളത്ത് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന വഴികളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട് മണ്ഡലങ്ങളിൽ ആണ് ഇന്ന് നവകേരള സദസ്സ്. രാവിലെ പ്രഭാത സദസിന് പിറകെ മന്ത്രിസഭാ യോഗവും ചേര്‍ന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശ്ശൂർ ജില്ലയിലെ പരിപാടികൾ അവസാനിക്കും.

ഇതിനിടെ നവകേരള സദസിനായി വീണ്ടും സ്കൂളിന്റെ മതിൽ പൊളിച്ചു.
പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്. എറണാകുളത്തെ നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന വഴികളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്

Advertisement