എരുമക്കൊല്ലി ജിയുപി സ്കൂളിൽ കുട്ടികൾക്കായുള്ള ജീപ്പ് സർവീസ് പുനരാരംഭിച്ചു

Advertisement

വയനാട്. ചെമ്പ്ര എരുമക്കൊല്ലി ജിയുപി സ്കൂളിൽ കുട്ടികൾക്കായുള്ള ജീപ്പ് സർവീസ് പുനരാരംഭിച്ചു . കുടിശ്ശികയായയുള്ള ഒന്നരലക്ഷത്തോളം രൂപയിൽ ഒരു ഭാഗം നൽകുമെന്ന് പഞ്ചായത്തിന്റെ ഉറപ്പു ലഭിച്ചതോടെയാണ് ജീപ്പ് സർവീസ് പുനരാരംഭിച്ചത് . ജീപ്പ് സർവീസ് മുടങ്ങിയത് മൂലം ഇന്നലെ സ്കൂളിലെ 47 വിദ്യാർഥികളും അധ്യയനത്തിന് എത്തിയില്ല.

രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രശ്നപരിഹാരം താൽക്കാലികമായെങ്കിലുംസാധ്യമായത്. വനമേഖലയിലെ സ്കൂളിലേക്ക് ജീപ്പില്ലാതെ കുട്ടികളെ അയക്കാനാവില്ല. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ 2016ല്‍ കുട്ടികളെ വാഹനത്തില്‍ എത്തിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവുണ്ട്. എന്നാല്‍ ഇത് അധികൃതര്‍ ശസ്രദ്ധിക്കാതെ പോയതാണ് ഇന്നലെ ജീപ്പുമുടങ്ങാനിടയായത്. സംഭവം വാര്‍ത്തയായതോടെ ജീപ്പെത്തിച്ച് പഞ്ചായത്ത് അധികൃതര്‍ പ്രശ്നം പരിഹരിച്ചു.

Advertisement