കെ എസ് ഇ ബിയുടെ കമ്പി മോഷണം;മൈനാഗപ്പള്ളിക്കാര്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി . കെ.എസ്.ഇ.ബിയുടെ അലൂമിനിയം കമ്പി മോഷണം നടത്തിയയതിന് പിടിയിലായ പ്രതികള്‍ മൈനാഗപ്പള്ളി സ്വദേശികള്‍. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍ (42), മൈനാഗപ്പള്ളി, കുറ്റി അടക്കതില്‍, സലീം (43), ശാസ്താംകോട്ട, തയ്യ് വിള കിഴക്കതില്‍, മുഹമ്മദ് ഷാഫി (40) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഇലക്ട്രിക് ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി ഉപയോഗിക്കുന്ന രണ്ട് റോള്‍ അലൂമിനിയം കമ്പികള്‍ മാലുമേലിലുള്ള ഷാഹുല്‍ ഹമീദിന്‍റെ വീട്ടില്‍ താല്‍കാലികമായി സൂക്ഷിച്ചിരുന്നു.

കഴിഞ്ഞ തിങ്കള്‍ വൈകിട്ട് 3 മണിയോട് കൂടി പ്രതികളായ പത്മകുമാറും സലീമും ചേര്‍ന്ന് 15,000 രൂപയോളം വില വരുന്ന ഒരു റോള്‍ അലൂമിനിയം കമ്പി മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അലൂമിനിയം കമ്പികള്‍ ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഷാഫിക്ക് വിറ്റു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ്, സജിമോന്‍, എ.എസ്.ഐ രഞ്ജിനി എന്നിവിരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement