ചെന്നൈയിൽ കൊല്ലം തെന്മല സ്വദേശി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ചെന്നൈ: ചെന്നൈയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശിയും നഴ്സിങ് വിദ്യാർത്ഥിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്ക് ശേഷം പ്രതിയായ ആഷിഖ് മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്വദേശി ആണ് ആഷിഖ്. 

Advertisement