നവകേരളസദസ്സ് മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് പാലക്കാട് പര്യടനം തുടങ്ങും

Advertisement

പാലക്കാട്. നവകേരളസദസ്സ് മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് പാലക്കാട് പര്യടനം തുടങ്ങും.മൂന്ന് ദിവസമാണ് ജില്ലയിലെ മന്ത്രിമാരുടെ പര്യടനം.ജില്ലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയേക്കുമെന്നാണ് വിവരങ്ങള്‍.പ്രവര്‍ത്തകരെ തടങ്കിലാക്കിയാല്‍ മുഴുവന്‍ മണ്ഡലങ്ങളിലും കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് യുഡിഎഫ്,ബിജെപി അംഗങ്ങള്‍ പരിപാടിക്കെത്തുമോ എന്നതും ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.


തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് എത്തുക.രാവിലെ കുളപ്പുളളി പളളിയാലിലെ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും.ശേഷം ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയത്തിലും പട്ടാമ്പി ശ്രീ നീലകണ്ഠഗവണ്‍മെന്റ് സംസ്‌കൃത കോളേജിലും ചെര്‍പ്പുളശ്ശേരി ജിഎച്ച്എസ്എസ് ഗ്രൗണ്ടിലും ചിനക്കത്തൂര്‍ മൈതാനത്തും സദസ്സ് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ജില്ലയില്‍ പൊലീസ് ഏര്‍പ്പെടുത്തുന്നത്. ഇതിനിടെ 25 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയേക്കുമെന്ന് സൂചനയുണ്ട്,പ്രവര്‍ത്തകരെ അകാരണമായി തടങ്കലിലാക്കിയാല്‍ മുഴുവന്‍ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Advertisement