പൂയപ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി


കൊട്ടാരക്കര: കൊട്ടാരക്കര പൂയപ്പള്ളിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. ഹോണ്ടകാറിലെത്തിയ സംഘമാണ് ആറുവയസുകാരി അഭികേല്‍ സാറ റജി എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

ഹോണ്ട അമെയ്‌സ് കാറിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഒപ്പമുണ്ടായിരുന്ന സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കുട്ടി താഴെ വീണു പോയതിനാല്‍ കഴിഞ്ഞില്ല. കാറ്റാടി വാര്‍ഡിന് സമീപത്ത് ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം. പരിസരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലും 9946923282, 9495578999, 9562095670 എന്നീ നമ്പരുകളില്‍ അറിയിക്കുക.

Advertisement