പാമ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമ സീരിയൽ താരം വിനോദ് തോമസിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

Advertisement

കോട്ടയം. പാമ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമ സീരിയൽ താരം വിനോദ് തോമസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡി.കോളജിൽ നടക്കും ഇന്നലെ രാത്രി
പാമ്പാടിയിലെ ഡ്രീം ലാൻഡ് റെസിഡൻസി ബാർ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നത്തോലി ഒരു ചെറിയ മീനല്ല,അയ്യപ്പനും കോശിയും , ഹാപ്പി വെഡിങ്ങ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement