കാസർഗോഡ് .നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസർഗോഡ് ജില്ലയിൽ പര്യടനം തുടരും. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് സദസുകൾ. രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടികാഴ്ച്ച നടത്തും. തുടർന്ന് 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ വിപുലമായ സജ്ജീകരങ്ങളാണ് ഓരോ മണ്ഡലത്തിലും ഒരുക്കിയിരുക്കുന്നത്. ഞായറാഴ്ച്ച പ്രവൃത്തി ദിനമാക്കി പരിപാടിയിൽ പങ്കെടുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പിലാകുമോയെന്ന് ഇന്ന് അറിയാം. പ്രതിപക്ഷ സംഘടനകളുടെ ഭാഗമായുള്ള ജീവനക്കാർ പരിപാടി ബഹിഷ്കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
Advertisement