അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട്. തൊട്ടിൽപാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിന് തീപിടിച്ചു.കർണാടകയിൽ നിന്ന് വന്ന ബസ്സിന്റെ ടയറിനാണ് തീ പിടിച്ചത്.
പിൻവശത്തെ ടയറിനിടയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇതോടെ വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി. നാട്ടുകാരും , നാദാപുരം ഫയർ ഫോഴ്സും ചേർന്ന് തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തകരാറുകൾ പരിഹരിച്ച് ശബരിമല തീർത്ഥാടകർ യാത്ര തുടർന്നു. രാവിലെ 6.45നായിരുന്നു തീ പിടുത്തം ഉണ്ടായത്.

Advertisement