ലോട്ടറി വിൽപ്പനക്കാരിയോട് അതിക്രമം, നഗരസഭ സെക്രട്ടറിക്കെതിരെ കേസെടുത്തു

Advertisement

ചെങ്ങന്നൂര്‍ . ലോട്ടറി വിൽപ്പനക്കാരിയോട് അതിക്രമം. നഗരസഭ സെക്രട്ടറിക്കെതിരെ കേസെടുത്തു.നഗരസഭ സെക്രട്ടറി സുഗതകുമാറിനെതിരെയാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തത്.

ലോട്ടറി വില്‍പ്പന നടത്തിയ യുവതിയുടെ കൈയ്യില്‍ പിടിച്ച് തിരിച്ച് ഉപദ്രവിച്ച ശേഷം പണവും ലോട്ടറികളും തട്ടിയെടുത്തെന്നാണ് പരാതി.തിരുവല്ല കടപ്ര പുത്തന്‍പറമ്പില്‍ റജീനാ ഫ്രാന്‍സിസ് (42) നു നേരെയായിരുന്നു അതിക്രമം.

ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്‍വശമുള്ള റോഡില്‍ ലോട്ടറി കച്ചവടം ചെയ്യുകയായിരുന്ന റജീനയെ പ്രതി അസഭ്യം വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. വലതു കൈപ്പിടിച്ച് തിരിച്ച് ഉപദ്രവിച്ച ശേഷം കൈയിലിരുന്ന പണവും ലോട്ടറികളും തട്ടിയെടുത്തെന്നും ആരോപണം.

ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്‍വശമുള്ള റോഡ് സൈഡില്‍ ലോട്ടറി കച്ചവടം ചെയ്യുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിക്കാരി ഉന്നയിക്കുന്നു.

Advertisement