ഭര്‍ത്താവിന്‍റെ അടിയേറ്റ ഭാര്യ മരിച്ചു

വയനാട് . പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി ശശിമല എപിജെ നഗര്‍ കോളനിയില്‍ അമ്മിണിയാണ് മരിച്ചത്. 55 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു


പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുളത്തുള്ള അമ്മിണിയുടെയും ബാബുവിന്‍റെയും മകന്‍ ബിജുവിനെ ബാബു ഫോണില്‍ വിളിക്കുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും അറിയിച്ചു. ഇതനുസരിച്ച് ബിജു വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍പറയുന്നുണ്ട്



പുല്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണന്‍, എസ്.ഐ. സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു

Advertisement