ഗവ :കോളജ് വിദ്യാർത്ഥി സമരം, എംഎൽഎ ഇടപെട്ടു സമരം അവസാനിച്ചു

Advertisement

കരുനാഗപ്പള്ളി . തഴവ ഗവൺമെന്റ്കോളേജിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ടായി നടത്തിയ സമരം സി ആർ മഹേഷ് എംഎൽഎ ഇടപെടലിലൂടെ അവസാനിപ്പിച്ചു.
തഴവ ഗവൺമെന്റ് കോളേജിന്റെ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസി പ്പിക്കണമെന്നും, ശോചനീയ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആയിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയത്. കോളേജിൽ എത്തിവിദ്യാർത്ഥി പ്രതിനിധികളുമായും കോളേജ് അധികൃതരുമായും പിടിഎ ഭാരവാഹികളുമായി സി ആർ മഹേഷ് എംഎൽ എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പഠിപ്പു മുടക്ക് സമരം അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോൾ കോളേജ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തഴവ ലോഡ്സ് സ്കൂളിന്റെ പരിമിതികള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങളുടെയും പിടിഎയുടെയും സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ നടപടികൾ സ്വീകരിച്ചു, കൂടാതെ വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി രാവിലെയും വൈകിട്ടും കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസ് ആരംഭിക്കുന്നതിന് കെഎസ്ആർടിസിയോടും സർക്കാരിനോടും ആവശ്യപ്പെടുന്നതിനും അതിന് കഴിയാത്ത സ്ഥിതി ഉണ്ടായാൽ സമാന്തര സർവീസ് ഏർപ്പെടുത്തുന്നതിനും യോഗത്തിൽ ധാരണയായി.

ഐഎച്ച്ആർഡി കോളേജിൽ നിന്ന് ഗവൺമെന്റ് കോളേജ് നിർമ്മാണത്തിനായി അനുവദിച്ച അഞ്ചേക്കർ സ്ഥലത്തിന്റെ നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും അധികമായി ആവശ്യമായ തുക ധനകാര്യ വകുപ്പിൽ നിന്നും ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുംചർച്ചയിൽ ധാരണയായി. കോളേജ് വികസന അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പിടിഎ ഭാരവാഹികളുടെയും വിദ്യാർത്ഥി പ്രതിനിധി കളുടെയും സാന്നിധ്യത്തിൽ ഉടൻ യോഗം ചേരുന്നതിനും തീരുമാനിച്ചു. പി ടി എ വൈസ് ചെയർമാൻ എൻ എ സലാം കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവർ ചർച്ചിൽ പങ്കെടുത്തു.

Advertisement