തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ചോദ്യം ചെയ്യൽ തുടങ്ങി

വയനാട്.സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ചോദ്യം ചെയ്യൽ തുടങ്ങി. കൽപ്പറ്റ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. സി കെ ജാനു, ബിജെപി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവരെയും ചോദ്യംചെയ്യുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നൽകി എന്നാണ് കേസ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ ആയിരുന്നു പ്രസീത അഴീക്കോട് ആണ് ഇതുമായി ബന്ധപ്പെട്ട ഫോൺ രേഖകൾ പുറത്തുവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ആണ് പരാതിക്കാരൻ.

Advertisement