ജെഎന്‍യു അധികൃതരുടെ വിലക്ക് നിൽക്കെ ക്യാമ്പസിലെ ഓണാഘോഷ പരിപാടികൾ ഇന്ന്

Advertisement

ന്യൂഡെല്‍ഹി.ജെ.എന്‍.യു അധികൃതരുടെ വിലക്ക് നിൽക്കെ ക്യാമ്പസിലെ ഓണാഘോഷ പരിപാടികൾ ഇന്ന് നടക്കും.
ക്യാമ്പസില്‍ ഓണാഘോഷപരിപാടികൾ ഇന്ന്. മതപരമായ ആഘോഷങ്ങള്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയാണ് എല്ലാ വർഷവും ക്യാമ്പസിൽ നടത്താറുള്ള ഓണാഘോഷ ത്തിന് ഇത്തവണ വിലക്ക് ഏർപ്പെടുത്തിയത്. ആഘോഷത്തിനായി വിദ്യാര്‍ഥികള്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തതിനുശേഷം പരിപാടി നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ബുക്കിംഗ് അധികൃതര്‍ റദ്ദാക്കിയിരുന്നു.കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് പരിപാടി നടത്തുവാനും അനുമതിയില്ല എന്ന് അധികൃതർ അറിയിച്ചെങ്കിലും പരിപാടിയിൽ നിന്നും ഒരു കാരണവശാലും പിൻ മാറില്ല എന്ന് സംഘാടന സമിതി അറിയിച്ചു.

Advertisement