പുല്ലരിയാന്‍ പോയ സ്ത്രീ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേറ്റ് മരിച്ചു

Advertisement

കോഴിക്കോട്. മൂലാട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് നിഗമനം. 64 വയസുള്ള വിജയലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പുല്ല് അരിയാൻ പോയെങ്കിലും രാത്രി ആയിട്ടും തിരിച്ച് എത്തിരുന്നില്ല. തുടർന്ന് ബന്ധുകളും നാട്ടുകാരും നടത്തിയ തിരച്ചലിലാണ് പൊട്ടിക്കിടന്ന വൈദ്യുതി ലൈന് സമീപം മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് പൊള്ളൽ ഏറ്റ പാടുകൾ ഉണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിക്കും.

Advertisement