മകളും ഭാര്യയും മരിച്ചതിനു പിന്നാലെ ആത്മഹത്യ,പുഴയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

Advertisement

വയനാട്. വെണ്ണിയോട് പുഴയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെണ്ണിയോട് സ്വദേശി ഓംപ്രകാശാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ പതിമൂന്നിന് ഓംപ്രകാശിന്‍റെ ഗര്‍ഭിണിയായ ഭാര്യ ദര്‍ശന മകള്‍ ദക്ഷയുമായി പുഴയില്‍ചാടി മരിച്ചിരുന്നു. പാത്തിക്കല്‍ പാലത്തില്‍ നിന്നാണ് ദര്‍ശന പുഴയിലേക്ക് ചാടിയത്. ഈ ആത്മഹത്യയില്‍ ഗാര്‍ഹികപീഡനക്കേസില്‍ ജയിലിലായിരുന്ന ഓംപ്രകാശും പിതാവ് ഋഷഭരാജനും ജാമ്യത്തിലിറങ്ങിയിരുന്നു. പുഴയോരത്ത് ബാഗും കീടനാശിനി കുപ്പിയും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement