താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കുടുങ്ങി,ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്.താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കുടുങ്ങിയതിനെ തുടർന്ന് ഏറെനേരം ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ചുരം ആറാം വളവിൽ ഇന്നലെ രാത്രി 11:00 മണിയോടെയാണ് കെഎസ്ആർടിസി ബസ് കുടുങ്ങിയത്. ഇതിന് സമീപത്തായി ഇന്ന് രാവിലെ എട്ടുമണിയോടെ ചരക്കുലോറിയും കുടുങ്ങി. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വളണ്ടിയേഴ്സും പോലീസും ചേർന്ന് വൺവെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തി വിട്ടത്. കുടുങ്ങിയ വാഹനങ്ങളുടെ തകരാർ പരിഹരിച്ച് ഇവിടെനിന്ന് മാറ്റിയതിനുശേഷം ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Advertisement